Tuesday 6 December 2011

ഭ്രാന്തിനെ കൊതിച്ച വഴി പോക്കന്‍


          
   വന്റെ യാത്ര ഭ്രാന്തിലേക്കായിരുന്നു. ഒരിടത്താവളങ്ങളിലും തങ്ങാതെ ഭ്രാന്തമായ പരകോടിയില്‍ ആഘോഷി ക്കലായിരുന്നു അനിവാര്യത. ചങ്ങലകളും വിലങ്ങുകളുമായി കുറേ തലപ്പാവ് ധാരികളായ ബന്ധുക്കള്‍ അവനെ തടയാനായി വഴിയിലുണ്ടാ യിരുന്നു. 
അവന്‍ ഓരോ നിമിശവും ആഘോഷിക്കുകയായിരുന്നു. ചങ്ങലകളും വിലങ്ങുകളും അവന്റെ ഭ്രാന്തിന്റെ മുന്നില്‍ പൊട്ടിച്ചിതറി വീണു. കുടുംബാംഗങ്ങള്‍ അവന്റെ നേരെ മുഖം തിരിക്കാതായി. ആര്‍ക്കും വേണ്ടാതായവന്‍ ആത്മാവില്‍ എതാര്‍ത്ത ലഹരി ആസ്വദിക്കുകയായിരുന്നു. കഴിഞ്ഞ് പോയതെല്ലാം അവന്‍ മറന്നു. വരാനുള്ളതിനെ കുറിച്ച് അവന്‍ വിചാരപ്പെട്ടതുമില്ല. ശൈഖ് ജലാലുദ്ദീന്‍ റൂമി പറഞ്ഞത് പോലെ ഒരു സൂഫിക്ക് കഴിഞ്ഞ നിമിശങ്ങളില്ല. വരാനുള്ളതും. അവന്‍ ഈ നിമിശത്തിന്റെ സന്തതിയാണ്. 
കൊതുകിന്റെ മൂളി പറക്കലിന്റെ സംഗീതമായ അനിവാര്യതയില്‍ ലയിച്ച്, ഉറുമ്പുകളുടെ വരി ഒപ്പിച്ച അതി ജീവനങ്ങള്‍ക്ക് സാക്ഷിയായി, അവന്‍ എന്ന ഒന്നില്ലാതായി. അവന്‍ ഏതാര്‍ത്ഥ ഭ്രാന്തിന്റെ ഉണ്‍മാദത്തിലായി. 
അന്വേണവും സൌന്ദര്യവുമെല്ലം തുടങ്ങിയ ഇടത്ത് തന്നെയാണ് എന്ന തിരിച്ചറിവ് അവന്റെ കാലുകളെ നൃത്ത ചുവടുകളാക്കി. പ്രണയമെന്ന ഭ്രാന്ത് അവന്റെ ഉള്ളില്‍ നിറഞ്ഞപ്പോള്‍ അവന്‍ വഴിയും ദേശവും മറന്നു. ഒരുനാള്‍ റാബിയത്തുല്‍ അദവിയ്യ പുലര്‍ച്ചക്ക് നൃത്തം ചവിട്ടുന്നത് കണ്ട് ഒരാള്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു. രാത്രിയില്‍ ഞാന്‍ പ്രണയ ഭാജനത്തില്‍ ലയിച്ച് നൃത്തം ചവിട്ടിപോയതാണ്. ഈ നൃത്തം നിര്‍ത്താനാവുന്നില്ല. 
അതുപോലെ വഴിപോക്കനും നൃത്തത്തിലായി. തെരുവായ തെരുവുകളില്‍, അങ്ങാടികളായ അങ്ങാടികളിലെല്ലാം ഭ്രാന്തമായ നൃത്തം ചവിട്ടി ചവിട്ടി അവന്‍ കാലത്തിന്റെ വിശാലതയില്‍ ലയിച്ചു. 
അപ്പോയാണ് ഇമാം ഗസ്സാലിയുടെ മൊഴികള്‍ കേള്‍ക്കുന്നത്. സൂഫിസം പഠിക്കാനുള്ളതല്ല. അത് പഠിക്കാന്‍ ശ്രമിക്കുന്നത് അന്തന്‍ പുല്‍മേടുകളെ തൊട്ടറിയാന്‍ ശ്രമിക്കുന്നത് പോലെയാണ്. 
ഒന്നും ഒന്നും പഠിക്കാതെ എല്ലാം വിട്ടെറിഞ്ഞ് ഒന്നും ആശിക്കാതെ ദിവ്യമായ ലഹരിയില്‍ അലിഞ്ഞപ്പോള്‍ എല്ലാം അവന്റെ സ്വന്തമായി.